വെള്ളറട:കേരള വ്യാപാരി വ്യസായി ഏകോപന സമിതി വെള്ളറട യൂണിറ്റ് കമ്മിറ്റി കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വെള്ളറട പൊലീസിനും വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും മാസ്ക്,ഗ്ളൗസ് തുടങ്ങിയവ വിതരണം ചെയ്തു.വെള്ളറട പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ എം.ശ്രീകുമാറും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മെഡിക്കൽ ഓഫീസർ സുനിൽ കുമാറും ഏറ്റുവാങ്ങി.യൂണിറ്റ് പ്രസഡന്റ് വെള്ളറട രാജേന്ദ്രൻ,​ജനറൽ സെക്രട്ടറി എസ്.ഷബീർ,​ട്രഷറർ സതീഷ് കുമാർ,​ഷാജി,​ കരുണാകരൻ നായർ,​ബിനു,​ജപരാജ്,​ തുടങ്ങിയവർ പങ്കെടുത്തു.