നെയ്യാറ്റിൻകര :കുളത്തൂർ പഞ്ചായത്തിൽ ഉച്ചഭക്ഷണം നൽകുന്നതിനായി ആരംഭിച്ച കമ്മ്യുണിറ്റ് കിച്ചണിലേക്ക് ആവശ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ സി.പി.ഐ കുളത്തൂർ ലോക്കൽ കമ്മിറ്റി സംഭരിച്ച് നൽകി.ലോക്കൽ കമ്മിറ്റി സെക്രട്ടറി ആറ്റുപുറം സജി പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രന് ഉത്പന്നങ്ങൾ കൈമാറി.പഞ്ചായത്ത് സെക്രട്ടറി ഹരിൻബോസ് സി.പി.ഐ ലോക്കൽ കമ്മറ്റിയംഗങ്ങളായ സി.പ്രേംകുമാർ,സബീഷ് സനൽ,ജയരാജ്,ഹരിദാസ്,അജയഘോഷ്,പ്രശാന്ത്,ജസ്റ്റിൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു