നെയ്യാറ്റിൻകര: ലോക്ക് ഡൗണിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്നവർക്കുമുള്ള ഭക്ഷ്യധാന്യ കുംടുംബ കിറ്റ് വിതരണം ആരംഭിച്ചു. 3712 കുംടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നത്. പാറശാല ബ്ലോക്ക് പഞ്ചായത്ത് ചെങ്കവിള ഡിവിഷനിൽ ഉൾപ്പെട്ട 8 വാർഡുകളിലും ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ഭക്ഷ്യ കിറ്റ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറിയേറ്റംഗം പി.പി. ഷിജു കീഴത്തോട്ടം കിറ്റുകൾ വിതരണം ചെയ്തു.