ഇസ്രായേൽ: ഇസ്രായേൽ ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സ്മാന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവടക്കം രാജ്യത്തെ പ്രധാന നേതാക്കന്മാരെല്ലാം ക്വാറന്റൈനിലാണ്.
കൊവിഡിനെ പ്രതിരോധിക്കാൻ സാധിക്കാത്തതിനാൽ വലിയ വിമർശനങ്ങൾക്ക് വിധേയമായ മന്ത്രിയാണ് യാക്കോവ് ലിറ്റ്സ്മാൻ. ആരോഗ്യ മന്ത്രി പദവിയിൽ നിന്ന് ലിറ്റ്സ്മാനെ മാറ്റണമെന്ന് പ്രധാനമന്ത്രി നെതന്യാഹുവിന് ഒരുപാട് നിവേദനങ്ങൾ വരെ നൽകിയിരുന്നു.