നെയ്യാറ്റിൻക്കര:പന്ത ചീലാന്തിക്കുഴിയിൽ നിന്ന് മൂന്ന് ലിറ്റർ ചാരയവും 45 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സെെസ് പിടികൂടി.വാറ്റിന് നേതൃത്വം നൽകിയ മേരിബേബിയെ(60) പിടികൂടിയെങ്കിലും മകൻ അനിൽകുമാർ(40) ഓടിരക്ഷപ്പെട്ടു. നെയ്യാറ്റിൻകര സി.ഐ പി.എൽ ഷിബുവിന്റെ നേതൃത്വത്തിൽ പി.ഒ.രാധാകൃഷ്ണൻ,സി.ഇ.ഒ മാരായ വി.ശശി,അഖിൽ,ഹരിപ്രസാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.