ചിറയിൻകീഴ് : ലോകാരോഗ്യ ദിനത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരെ മഹിളാ കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.ഏപ്രിൽ ഒന്ന് മുതൽ മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വനിതാ കിച്ചണിൽ നിന്നും ആയിരത്തിൽപരം പേർക്ക് ആഹാരം എത്തിച്ചതിന്റെ സന്തോഷ സൂചകമായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഉച്ചഭക്ഷണം നൽകിയാണ് അഭിവാദ്യം ചെയ്തത്.ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.കൃഷ്ണകുമാർ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. രാജേഷിന് ഭക്ഷണപ്പൊതി കൈമാറി.ഡോ.വിജയ്,നഴ്സിംഗ് സൂപ്രണ്ട് ഷീല.ഡി,കെ.ഓമന,എ.ആർ.നിസാർ,എസ്.ജി.അനിൽകുമാർ, മാടൻവിള നൗഷാദ്,മോനി ശാർക്കര, രാധാമണി, വി.ബേബി,അനു.വി.നാഥ്,അഖിൽ അഴൂർ,അഴൂർ രാജു,യാസിർയഹിയ,പി.ഷീജ എന്നിവർ പങ്കെടുത്തു.