തൃശൂർ: സുപ്രീംകോടതി ഇടപെട്ടിട്ടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടും അതിർത്തിതുറക്കാൻ കർണാടക തയ്യാറാവാത്തത് മര്യാദകേടാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. കർണാടകത്തിന്റെ പ്രശ്‌നവും അവരുടെ ഭയവും മനസിലാക്കാം. കോവിഡ് രോഗബാധ ഇല്ലാത്തവരെ പരിശോധനക്ക് ശേഷം വിടാമെന്ന് സമ്മതിച്ചിട്ട് പിന്നെ ഉരുണ്ട് കളിക്കരുത്.സുപ്രീം കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമായി പെരുമാറുന്നത് കോടതി അലക്ഷ്യമാണ്.കേരളത്തിലെ ബി.ജെ.പി. കേരളത്തിലെ ജനങ്ങളുടെ കൂടെയാണ്, കേരളസർക്കാരിന്റെ കൂടെയാണ്. എത്രയും വേഗം അതിർത്തി തുറക്കണം. പിന്നീടാകാം ബാക്കി കാര്യം-ബി.ഗോപാലകൃഷ്ണണൻ പറഞ്ഞു. കർണാടകത്തിന്റെ അതിർത്തിപ്രദേശത്തുനിന്ന് കേരളത്തിലേക്കും രോഗികൾ വരുന്നുണ്ടന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.