hhh

നെയ്യാറ്റിൻകര:ജനതദൾ (എസ് ) കാരോട് പഞ്ചായത്ത്‌ കമ്മിറ്റി സമാഹരിച്ച ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറികളും കാരോട് ഗ്രാമ പഞ്ചായത്ത്‌ നടത്തുന്ന സമൂഹ അടുക്കളക്ക് നൽകി.ജെ.ഡി.എസ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാരോട് ശിവദാസ്, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൗമ്യ ഉദയൻ, സെക്രട്ടറി എ. ഗോപാലൻ എന്നിവർക്ക് കൈമാറി.മണ്ഡലം പ്രസിഡന്റ്‌ നെല്ലിമൂട് പ്രഭാകരൻ, യുവജനത ദൾ ജില്ലാ സെക്രട്ടറി സുരേഷ് ഞാറക്കാല, യുവജനത ദൾ മണ്ഡലം പ്രസിഡന്റ്‌ എം.കെ.റിജോഷ്,എസ്. സജീർ, എസ്.ജെ. ജിബിൻ കുമാർ,എ.അജീഷ്,ജസ്റ്റിൻ ഫ്രാൻസിസ്,കാരോട് സ്റ്റാൻലി,കുളത്തൂർ ഷാജി,കൊടങ്ങാവിള ജിജോ തുടങ്ങിയവർ പങ്കെടുത്തു.