plane

മനാമ: ഈ വർഷം അവസാനം വരെ നീളുന്ന ദീർഘമായ പൊതുമാപ്പ് ബഹ്റൈൻ പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ അനുമതി നൽകുന്നതാണ് പൊതുമാപ്പ്. ഏപ്രിൽ ഏഴിന് പ്രാബല്യത്തിൽ വന്നു. 2020 ഡിസംബർ 31 വരെയാണ് കാലാവധി.

വിമാനസർവീസുകൾ പുനരാരംഭിക്കുന്നതോടെ അനധികൃത കുടിയേറ്റക്കാർക്ക് തിരിച്ചുപോവാനുള്ള അവസരം ഒരുങ്ങും.

രാജ്യത്ത് 55,000 അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇതിൽ വലിയൊരു ശതമാനം ഇന്ത്യാക്കാരാണ്. ഏപ്രിൽ 30 വരെ കുവൈറ്റ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് ബഹ്റൈൻെറ പ്രഖ്യാപനം.