lockdown-

കോപ്പൻഹേഗൻ: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഡെൻമാർക്ക്. രാജ്യത്തെ ഡേ കെയർ നഴ്സറികളും കിന്റർഗാർഡനുകളും ഈ മാസം 15ന് വീണ്ടും പ്രവർത്തനമാരംഭിക്കും. നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുമെന്നും എന്നാൽ ജനങ്ങൾ അകലം പാലിക്കാനും കൈകൾ കഴുകാനും ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ പറഞ്ഞു.

മിഡിൽ ക്ലാസുകളും ഹൈസ്കൂളും മേയ് 10ന് മാത്രമേ പുനഃരാരംഭിക്കുകയുള്ളു. ബാറുകൾ, റെസ്റ്റോറന്റുകൾ, നൈറ്റ് ക്ലബുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയവ അടഞ്ഞു കിടക്കും. പത്തിൽ കൂടുതൽ പേർ ഒത്തുകൂടാനും പാടില്ല. അതിർത്തികൾ അടഞ്ഞു കിടക്കും. പൊതുഗതാഗത നിയന്ത്രണങ്ങളും തുടരും. പൊതുസ്ഥലങ്ങളിൽ ജനങ്ങൾ ഒത്തുകൂടുന്നത് ഓഗസ്റ്റ് വരെ ഒഴിവാക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 4,978 പേർക്കാണ് ഡെൻമാർക്കിൽ ഇതേ വരെ വൈറസ് സ്ഥിരീകരിച്ചത്. 203 പേർ രാജ്യത്ത് മരിച്ചു.