കല്ലമ്പലം : ലോക്ക് ഡൗൺ ലംഘിച്ച് മതിയായ രേഖകളില്ലാതെ നിരത്തിലിറങ്ങിയ വാഹനങ്ങൾക്കെതിരെ കല്ലമ്പലം, പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 48 പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കല്ലമ്പലത്ത് 30 ഉം, പള്ളിക്കലിൽ 18 ഉം കേസുകളാണ് രജിസ്റ്റർ ചെയ്തത്. വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.