തിരുവനന്തപുരം: രാജ്യമെമ്പാടും ലോക്ക് ഡൗൺ ആയതിനാൽ ചരിത്രത്തിലാദ്യമായി കേരള മുസ്ളീം ജമാഅത്തിന്റെ ബറാഅത്ത് ദിനാചരണസമ്മേളനം ഇന്റർനെറ്റിലൂടെ ആചരിച്ചു. എറണാകുളത്തുനിന്ന് നെട്ടൂർ ജുമാ മസ്ജിദ് ഇമാം മൗലവി കെ.എം.ഹസൻ അഷ് റഫി ബാഖവി പരിപാടി ഇന്റർനെറ്റിലൂടെ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ തിരുവനന്തപുരത്തിരുന്നുകൊണ്ട് ചടങ്ങിൽ അദ്ധ്യക്ഷനായി.തൃശൂരിൽ നിന്ന് ജനറൽ സെക്രട്ടറി മാള അഷറഫ് എ എം ഹാരിസ്, മറ്റിടങ്ങളിൽ നിന്ന് വിഴിഞ്ഞം ഹനീഫ്, പി.സെയ്യദലി, ബാലരാമപുരം അബുബക്കർ,കെ എച്ച് എം മുനീർ, ബീമാപള്ളി സക്കീർ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. കൗൺസിൽ അംഗങ്ങളും വിശ്വാസികളും മൊബൈൽ ഫോണിലും ലാപ്ടോപ്പിലും കൂടി പരിപാടിയിൽ പങ്കെടുത്തു.വിശുദ്ധമാസമായ റംസാന് 24 രാവ് മുമ്പുള്ള ദിവസമാണ് ബറാ അത്ത്.