sreechitra

തിരുവനന്തപുരം : വ്യക്തികളെ അണു വിമുക്തമാക്കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ചിത്ര ഡിസ്ഇൻഫക്‌ഷൻ ഗേറ്റ്‌വേ ടെക്നോളജി വികസിപ്പിച്ചു. 40 സെക്കൻഡിൽ ഒരാളെ പൂർണമായും ഇതിലൂടെ അണുവിമുക്തമാക്കാം. ഹൈഡ്രജൻ പെറോക്‌സൈഡ് പുക ഉണ്ടാക്കുന്നതിനുള്ള സംവിധാനം, അൾട്രാ വയലറ്റ് അടിസ്ഥാന അണുനശീകരണ ഉപകരണം എന്നിവയാണ് പ്രധാന ഭാഗങ്ങൾ. ഗേറ്റ്‌വേയിലെ സെൻസറുകൾ വ്യക്തി ചേംബറിൽ പ്രവേശിക്കുന്നത് തിരിച്ചറിയുകയും ഹൈഡ്രജൻ പെറോക്‌സൈഡ് പുക ഉണ്ടാക്കുകയും ചെയ്യും.
ഈ പുക ശരീരവും വസ്ത്രവും അണു വിമുക്തമാക്കും. വ്യക്തി പുറത്തിറങ്ങുന്നതോടെ പുകയും നിൽക്കും. തുടർന്ന് അൾട്രാ വയലറ്റ് ലൈറ്റ് തെളിഞ്ഞ് ചേംബറിനെ അണു വിമുക്തമാക്കും. അൾട്രാ വയലറ്റ് ലൈറ്റ് അണയുമ്പോൾ അടുത്തയാളിന് കയറാം. അണു നശീകരണ പ്രവർത്തനങ്ങൾ പുറത്തുനിന്നു കാണാൻ വശങ്ങളിൽ ഗ്ലാസ് പാനലുകൾ ക്രമീകരിച്ചിട്ടുണ്ട്. ആവശ്യമായ വെളിച്ചവുമുണ്ട്. ശ്രീചിത്ര സാങ്കേതിക വിദ്യ എച്ച്.എം.ടിക്ക് കൈമാറി. എച്ച്.എം.ടിയാണ് വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുന്നത്.