1
സെെമൻ

പോത്തൻകോട് : "കൊറോണ ലോകം കീഴടക്കുന്നു , ഞാനും യാത്രയാകുന്നു ശാന്തി കവാടത്തിലേക്ക് " എന്ന് ആത്മഹത്യക്കുറിപ്പെഴുതി വച്ച് പോത്തൻകോട് സ്വദേശിയായ 56 കാരൻ ജീവനൊടുക്കി. കാട്ടായിക്കോണം ശാസ്തവട്ടം കോട്ടുംവിള വീട്ടിൽ പരേതരായ നെൽസൺന്റെയും ജോയിസിന്റെയും മകൻ സൈമണെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്.

സമീപത്തെ വീട്ടിൽ താമസിക്കുന്ന സൈമൺന്റെ സഹോദരി പതിവുപോലെ രാവിലെ ചായയുമായി വന്നപ്പോഴാണ് സംഭവം അറിയുന്നത്.

ഒരാഴ്‌ചയായി സൈമണിന് പനിയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോത്തൻകോട് പൊലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്. 25 വർഷമായി കാര്യവട്ടം യുണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗത്തിൽ ദിവസവേതന ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു. വീട്ടിൽ ഒറ്റക്കായിരുന്നു താമസം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള നടപടിക്രമങ്ങൾക്ക് ശേഷമേ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കൂ.

സഹോദരങ്ങൾ: ലില്ലി വിൽമെറ്റ്, നോബിൾ , വിമൽരാജ്, ഷീല, ലീന , ലിസ, ജോളി, ഷിബു, പരേതയായ ജെസ്ലെറ്റ് .