പാറശാല: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ആറുമാസത്തോളം പഴക്കമുള്ള 1000 കിലോ മത്സ്യം അമരവിള ചെക്പോസ്റ്റിൽ പിടികൂടി. തൂത്തുക്കുടിയിൽ നിന്ന് കേരളത്തിലെ വിവിധ മാർക്കറ്റുകളെ ലക്ഷ്യമാക്കി കണ്ടെയ്‌നർ ലോറിയിൽ കൊണ്ടുവന്ന കട്ട മത്സ്യം എന്നറിയപ്പെടുന്ന 1000 കിലോ മീനാണ് പിടികൂടിയത്. ഇന്നലെ ചെക്ക് പോസ്റ്റിൽ എത്തിയ വാഹനത്തെ എക്സൈസ് പരിശോധിച്ചപ്പോഴാണ് ചീഞ്ഞതും രാസവസ്തുക്കൾ കലർത്തിയതുമാണെന്ന് തെളിഞ്ഞത്. അമരവിള എക്സൈസ് സർക്കിൾ ഇൻപക്ടർ എം. മുഹമ്മദ് അൻസാരി, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ ബിജു, ഗ്രേഡ് സബ് ഇൻസ്പക്ടർ ഷാജി, അസി. എക്സൈസ് ഇൻസ്പക്ടർ എസ്. സുനിൽകുമാർ പ്രിവന്റീവ് ഓഫിസർ ആർ. രഞ്ജീത്ത് എന്നിവരാണ് മത്സ്യശേഖരം പിടികൂടിയത്.