vineeth

കല്ലമ്പലം:കല്ലമ്പലത്ത് വ്യാജ ചാരായം നിർമ്മിക്കാനുള്ള കോടയുമായി ഒരാൾ പിടിയിലായി. മുത്താന കൊച്ചാരും പൊയ്‌കയിൽ ലക്ഷം വീട് കോളനിയിൽ വിനീത്(27)ആണ് 29 ലിറ്റർ കോടയുമായി പിടിയിലായത്. കല്ലമ്പലം എസ്.ഐ നിജാമിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ആറോടെ ജംഗ്ഷന് സമീപം നടന്ന വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കോടയുമായി സുഹൃത്തിനൊപ്പം ബൈക്കിൽ വരികയായിരുന്നു.സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.