lock-down

തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം കൈക്കൊള്ളേണ്ട നടപടികൾ ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും. ഇതു സംബന്ധിച്ച് കെ. എ. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള കർമ്മസമിതിയുടെ ശുപാർശകളാണ് പരിഗണിക്കുക.
ലോക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിനോടാണ് കേരളത്തിന് യോജിപ്പ്. ലോക്ക് ഡൗൺ നീട്ടാനുള്ള സാധ്യതയും സർക്കാർ തള്ളിക്കളയുന്നില്ല.

കൊവിഡ് പടരാതിരിക്കാൻ വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് റാപ്പിഡ് ടെസ്റ്റും കടുത്ത നിയന്ത്രണങ്ങളും വേണമെന്ന ആവശ്യം ശക്തമാണ്. സംസ്ഥാനത്ത് കൊവിഡ് ബാധയുണ്ടായവരിൽ ഭൂരിഭാഗവും വിദേശത്ത് നിന്നെത്തിയവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആണ്.

സാലറി ചലഞ്ചിന്റെ അന്തിമരൂപവും ഇന്ന് ചർച്ച ചെയ്യും. പ്രളയകാലത്ത് ഒരു മാസത്തെ ശമ്പളം പിടിക്കാൻ ഇറക്കിയ ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. നിയമപരമായ പോരായ്മകളെല്ലാം പരിഹരിച്ചാവും ഇക്കുറി ഉത്തരവിറക്കുക. സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നൽകാനാണ് സർക്കാർ അഭ്യർത്ഥിച്ചിരിക്കുന്നത്.