kerala

തിരുവനന്തപുരം: കൊവിഡ് 19 ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും മറ്റു വസ്തുക്കളും സംഭരിക്കുന്നതിനും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ഇതുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും അനുമതി നൽകി സർക്കാർ ഉത്തരവായി. ഈ പ്രവൃത്തികൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ജീവനക്കാരുടെ സേവനം വിനിയോഗിക്കുന്നതിനും അനുമതിയുണ്ട്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് അനുമതി തേടി കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.