കൊല്ലം:ആൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയായിരുന്ന പി.വിശ്വനാഥന്റെ നിര്യാണത്തിൽ അസോസിയേഷൻ സെക്രട്ടേറിയറ്റ് യോഗം അനുശോചിച്ചു.സംസ്ഥാന പ്രസിഡന്റ് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര,വർക്കിംഗ് പ്രസിഡന്റ് കെ.സി.ജോൺ,എക്‌സിക്യൂട്ടീവ് സെക്രട്ടറി കെ.എം.അക്ബർ, ട്രഷറർ ജി.ത്രിദീപ്,വൈസ് പ്രസിഡന്റ് ജി.സുന്ദരേശൻ,ഓർഗനൈസിംഗ് സെക്രട്ടറി കെ.സോദരൻ എന്നിവർ സംസാരിച്ചു.