covid-19

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ ഒൻപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസർകോട്ട് നാലുപേർക്കും കണ്ണൂരിൽ മൂന്നുപേ‌ർക്കും കൊല്ലം, മലപ്പുറം ജില്ലകളിലെ ഓരോരുത്തർക്കുമാണ് രോഗം ബാധിച്ചത്. ഇതിൽ നാലു പേർ വിദേശത്ത് നിന്നും രണ്ടു പേർ നിസാമുദ്ദീനിൽ നിന്നും വന്നവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. ഇന്നലെ 12 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. 263 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.