mohanlal

തിരുവനന്തപുരം: മുഖ്യമന്ത്രിയ‌ുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് മോഹൻലാൽ 50ലക്ഷം രൂപ നൽകി. ഇന്നലെ ജ്യോതിലബോറട്ടറീസിന്റെ ചെയർമാൻ രാമചന്ദ്രൻ രണ്ട് കോടിയും കിംസ് ആശുപത്രി,കല്യാൺഗ്രൂപ്പ് എന്നിവ ഒാരോ കോടിവീതവും നൽകി. കൊവിഡ് ദുരിതാശ്വാസത്തിനായുള്ള മുഖ്യമന്ത്രിയുടെ നിധി സി.എം.ഡി.ആർ.എഫ് അക്കൗണ്ട് 2 എന്ന പേരിൽ സംസ്ഥാനത്തെ 18 ബാങ്കുകളിലും ട്രഷറിയിലെ സേവിംഗ്സ് അക്കൗണ്ടിലുമായി നിക്ഷേപിക്കാൻ ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇതിൽ ലഭിക്കുന്ന തുക കൊവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് മാത്രമായിരിക്കും ചെലവഴിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.