shop

തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും നടത്തുകയും ,അമിത വില ഈടാക്കുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തിയ.വിജിലൻസ് , 144 കടയുടമകൾക്കെതിരേ നടപടിക്ക് ശുപാർശ ചെയ്തു.


ചില വ്യാപാരികൾ നിത്യോപയോഗ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതായും വൻതോതിൽ വാങ്ങി സംഭരിക്കുന്നതായും കണ്ടെത്തി. മിക്ക വ്യാപാര സ്ഥാപനങ്ങളിലും വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. പച്ചക്കറിക്കും പഴവർഗ്ഗങ്ങൾക്കും അധികവില ഈടാക്കുന്നതായും കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ 39 ഉം, കോട്ടയത്ത് 18 ഉം കോഴിക്കോട്ട് 15 ഉം, മലപ്പുറത്ത് 13ഉം വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടിക്കാണ് ശുപാർശ.


സൗജന്യ റേഷനിൽ വെട്ടിപ്പു നടത്തുന്ന കടകൾക്കെതിരെയും വിജിലൻസ് നടപടി ആരംഭിച്ചു. ധാന്യങ്ങളുടെ അളവിൽ ഒന്നര കിലോഗ്രാം വരെ കുറച്ചു നൽകിയ 14 കടകൾക്കെതിരെ നടപടിയെടുക്കും.