cm

തിരുവനന്തപുരം:കാസർകോടുനിന്നും ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് പോകുന്നവരെ കർണാടക അതിർത്തിയിൽ തടയുന്ന പ്രശ്നത്തിലെ ആശയകുഴപ്പം തീർന്നെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. കേസ് സുപ്രീംകോടതി തീർപ്പാക്കി. കർണാടകത്തിലെ ആരോഗ്യവകുപ്പ് അഡി.ചീഫ് സെക്രട്ടറി ഉത്തരവും പുറത്തിറക്കി. മെഡിക്കൽ രേഖകൾ, കർണാടകത്തിലെ ഏത് ആശുപത്രിയിലാണ് ചികിത്സവേണ്ടതെന്ന മെഡിക്കൽ നിർദ്ദേശം, കൊവിഡ് 19 രോഗമില്ലെന്ന സാക്ഷ്യപത്രം എന്നിവയുണ്ടെങ്കിൽ ചികിത്സാർത്ഥം യാത്ര ചെയ്യാം.

കർണാടകത്തിൽ നിന്നുള്ള മെഡിക്കൽ പരിശോധനാസംഘം തലപ്പാടിയിലെ ചെക്ക് പോസ്റ്റിലുണ്ടാകും. രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനും ഒരു ആരോഗ്യപ്രവർത്തകനും സഞ്ചരിക്കാം. ആംബുലൻസ് അണുവിമക്തമാക്കിയിരിക്കണം.

മംഗലാപുരം യാത്ര വിലക്കിയതിനെ തുടർന്ന് ചികിത്സകിട്ടാതെ മരണമടഞ്ഞ രോഗികളുടെ ബന്ധുക്കൾക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന കാര്യത്തിൽ സർക്കാർ പിന്നീട് തീരുമാനമെടുക്കും.