തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്ത് ജനങ്ങളെ സേവിക്കാൻ മുന്നിട്ടിറങ്ങിയ പത്ര വിതരണക്കാർ, പത്ര ഏജന്റുമാർ, പത്രസ്ഥാപനങ്ങളിലെ പ്രസുകളിൽ ജോലിചെയ്യുന്ന പ്രിന്റിംഗ് ജീവനക്കാർ, ഡെസ്പാച്ച് ജീവനക്കാർ,വിതരണമേഖലയിൽ ജോലി ചെയ്യുന്നവർ, എൽ.പി.ജി.ഗ്യാസ് സിലിണ്ടർ വിതരണത്തിലെ ജീവനക്കാർ തുടങ്ങിയവരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇവർ മുടക്കമില്ലാതെ ജോലിചെയ്തത്. ഗ്യാസ് വിതരണം മുടങ്ങിയതായി ഒരു പരാതിയുമുണ്ടായിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തേക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ വരവ് മെച്ചപ്പെട്ടിട്ടുണ്ടന്നും വ്യക്തമാക്കി.