1

കുളത്തൂർ: കുഴിവിളയിൽ വ്യാജവാറ്റ് നടത്തിയ രണ്ടുപേരെ തുമ്പ പൊലീസ് പിടികൂടി. മംഗലപുരം സ്വദേശിയായ വിൻഡിസൺ (34), തമിഴ്നാട് കാഞ്ചിപുരം സ്വദേശിയായ ഭാരതി (33) എന്നിവരാണ് അറസ്റ്റിലായത്. ജെ.സി.ബി ഒാപ്പറേറ്റർമാരായ ഇവർ കുഴിവിളയിൽ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിലാണ് വ്യാജവാറ്റ് നടത്തിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇരുവരും പിടിയിലായത്. വാടക വീടിന് സമീപത്തെ കിണറ്റിൽ കന്നാസിൽ നിറച്ച നിലയിൽ 25 ലിറ്ററോളം കോടയും വാറ്റ് നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന കുക്കറും മറ്റ് സാമഗ്രികളും കണ്ടെടുത്തു. രാത്രിയിൽ ചാരായം നിർമ്മിച്ച് രാവിലെ വിറ്റഴിക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ഫോട്ടോ: അറസ്റ്റിലായ പ്രതികൾ