തിരുവനന്തപുരം: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച് കേരളത്തിലെ ടൂറിസം ട്രൈഡ് രംഗത്ത് പ്രവർത്തിക്കുന്നവരുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോ കോൺഫറൻസിംഗ് മുഖേന ചർച്ച നടത്തി.
കേരളത്തിലും വിദേശത്തുമായി ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന എഴുപത്തഞ്ചോളം വിദഗ്ദ്ധരും സംരംഭകരുമാണ് ചർച്ചയിൽ പങ്കെടുത്തത്. ടൂർ ഓപ്പറേറ്റർമാർ, റിസോർട്ട് ഉടമകൾ, ഹൗസ് ബോട്ട് ഉടമകൾ തുടങ്ങിയവർ നേരിടുന്ന വെല്ലുവിളികൾ സംരഭകർ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ സാധ്യമായ ഇടപെടലുകൾ നടത്തും എന്ന് മന്ത്രി ഉറപ്പ് നൽകി.