death

ന്യൂയോർക്ക്: കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ നാലു മലയാളികള്‍ കൂടി മരിച്ചു. ഇതോെട അമേരിക്കയില്‍ മാത്രം കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം പതിനാറും വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം ഇരുപത്തിനാലും ആയി. കോഴഞ്ചേരി തെക്കേമല സ്വദേശി ലാലു പ്രതാപ് ജോസ്, അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ മരിച്ചു. 64 വയസുള്ള ഇദ്ദേഹം ന്യൂയോര്‍ക് മെട്രോ ട്രാഫിക് സ്റ്റേഷനില്‍ ട്രാഫിക് കണ്‍ട്രോളറായിരുന്നു.

തൊടുപുഴ കരിങ്കുന്നം സ്വദേശി മറിയാമ്മ മാത്യു ന്യൂയോര്‍ക്കിലെ ഹൈഡ് പാര്‍ക്കില്‍ മരിച്ചു. എണ്‍പതാം വയസിലാണ് മരണം. തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍ മരിച്ചത് ന്യൂയോര്‍ക്ക് റോക‌് ലന്‍ഡില്‍വച്ചാണ്. 82 വയസുണ്ട്. 27 വയസ് മാത്രമുള്ള കോഴിക്കോട് കോടഞ്ചേരി വേളംകോട് പോളിന്റെ മരണം ടെക്സസിലാണ്.