തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്മാരെ ഇന്ന് റഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നീക്കത്തിന് വീണ്ടും തിരിച്ചടി. റഷ്യയില്‍ നിന്ന് പ്രത്യേക വിമാനം എത്താത്തതിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. വിമാനം എത്താത്തതിനെ തുടര്‍ന്ന് നേരത്തെയും യാത്രമുടങ്ങിയിരുന്നു. 180 റഷ്യൻ പൗരന്മാരായിരുന്നു തിരിച്ചുപോകാന്‍ ഒരുങ്ങിയത്.
ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് രോഗ ബാധയില്ലെന്ന് തെളിയിക്കുന്ന ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റുളളവര്‍ക്കാണ് യാത്രയ്ക്ക് അനുമതി ലഭിച്ചിരുന്നത്. ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെടുന്നതെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ വിമാനം എത്താതായതോട ഇന്ന് യാത് നടക്കില്ലെന്നാണ് വിവരം. നേരത്തെ ഇവരെ നാട്ടിലെത്തിക്കാനുളള ശ്രമം, റഷ്യയില്‍ നിന്നുളള പ്രത്യേക വിമാന സര്‍വ്വീസുകളടക്കം നിര്‍ത്തി വെച്ചതിനാലായിരുന്നു മുടങ്ങിയത്.