കിളിമാനൂർ: നിള റസിഡന്റ്സ് അസോസിയേഷൻ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് 19 ദുരന്തനിവാരണ നിധിയിലേക്ക് 5000 രൂപ സംഭാവന ചെയ്തു. പാപ്പാല ഗവൺമെന്റ് എൽ.പി.എസിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ്‌ മോഹനചന്ദ്രനിൽ നിന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലാലി സംഭാവന ഏറ്റു വാങ്ങി. അസോസിയേഷനിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും വിതരണം ചെയ്തു. അസോസിയേഷൻ രക്ഷാധികാരി എൻ. രാജൻ, സെക്രട്ടറി സജികുമാർ, വൈസ് പ്രസിഡന്റ്‌ ഷെമി റഫീക്ക്‌, ജോയിന്റ് സെക്രട്ടറി മധു, രവീന്ദ്രൻ, ബാബുക്കുട്ടൻ, അനിൽകുമാർ, ശശി, കൺവീനർ ശ്രീകുമാർ, മെമ്പർ നിഷ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.