കിളിമാനൂർ: കൊവിഡ് ഭീതിയിൽ വീടുകളിൽ ഐസോലേഷനിൽ കഴിയുന്ന കിടപ്പു രോഗികൾ, അഗതികൾ, നിർദ്ധനർ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് ഭക്ഷണം നൽകുന്നതിന് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് മഞ്ഞപ്പാറ മുസ്ലീം ജമാത്ത് പരിപാലന സമിതി ജമാഅത്തിന്റെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അരി, പച്ചക്കറി, തേങ്ങ തുടങ്ങിയവ ജമാത്ത് പ്രസിഡന്റ് എ. അഹമ്മദ് കബീർ പഴയ കുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലാലിക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, ജനപ്രതിനിധികളായ നിഷ, രതീഷ്, ഷിബു,പഞ്ചായത്ത് സൂപ്രണ്ട് എസ്.സുനിൽ,ജമാത്ത് ചീഫ് ഇമാം മുസമ്മിൽ മൗലവി,ജമാത്ത് വൈസ് പ്രസിഡന്റ് എസ്.നസീർ,സെക്രട്ടറി ബി.ഷാജഹാൻ,ജോയിന്റ് സെക്രട്ടറി ബുഹാരി മന്നാനി എന്നിവർ പങ്കെടുത്തു.