ദുബായ്: യു.എ.ഇയിൽ 283പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 2,359ആയി ഉയർന്നു. ഒരു മരണംകൂടി ഉണ്ടായതോടെ മരിച്ചവരുടെ എണ്ണം 12 ആയി. 19 പേർ സുഖം പ്രാപിച്ചതോടെ രോഗം മാറിയവരുടെ എണ്ണം 186 ആയി. പുതിയതായി രോഗ സ്ഥിരീകരിച്ചതിൽ പലരും ക്വാറന്റൈൻ വ്യവസ്ഥകളും സാമൂഹിക അകലവും പാലിക്കാത്തവരാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
കുവൈറ്റിൽ പുതിയതായി 78പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ഇതിൽ 59പേർ ഇന്ത്യൻ പൗരന്മാരാണ്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 743 ആയി. 363 ഇന്ത്യക്കാർക്കാണ് രോഗം ബാധിച്ചത്. 105 പേരുടെ രോഗം മാറി. 23 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ തിങ്ങി പാർക്കുന്ന ജലീബ് അൽ ഷുവൈഖ് മഹബുള്ളയിൽ പരിശോധന കർശനമാക്കി.
സൗദിയിൽ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മക്കയിൽ രണ്ടും ഹുഫൂഫിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 41ആയി.190 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,795 ആയി. രോഗബാധിതരിൽ 2,139 പേർ ചികിത്സയിലാണ്. ഇതിൽ 41 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.