amer-centre

ദുബായ്: കൊവിഡ് പശ്ചാത്തലത്തിൽ ദുബായിലെ വിസാ സേവനങ്ങൾക്കുള്ള ആമർ സെന്ററുകൾ തുറക്കുന്നത് ഈ മാസം 18 വരെ നീട്ടിയതായി ദുബായ് എമിഗ്രേഷൻ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം 25 നാണ് സേവന കേന്ദ്രങ്ങൾ അടച്ചത്.

ഏപ്രിൽ 9 വരെ സെന്ററുകൾ അടച്ചിടുമെന്നാണ് എമിഗ്രേഷൻ അതോറിട്ടി നേരത്തെ ദുബായിലെ താമസക്കാരെ അറിയിച്ചിരുന്നത്. അതാണ് 18 വരെ നീട്ടിയത്.

ഈ കാലയളവിൽ സേവനങ്ങൾ തേടുന്നവർ വകുപ്പിന്റെ വെബ്‌സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, എന്നിവ ഉപയോഗപ്പെടുത്തണം. താമസ രേഖാ സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും, സംശയങ്ങൾക്കും ടോൾഫ്രീ നമ്പരായ 8005111 ൽ വിളിക്കണമെന്ന് ദുബായ് എമിഗ്രേഷൻ വകുപ്പ് അറിയിച്ചു.