lockdown

ഭോപാൽ: ദേശീയ ലോക്ക് ഡൗൺ നീട്ടണമെന്ന നിർദേശവുമായി മദ്ധ്യപ്രദേശും രം​ഗത്ത്. ലോക്ക് ഡൗൺ നീട്ടുകയല്ലാത്തെ കൊവിഡ് രോ​ഗത്തെ പ്രതിരോധിക്കാൻ മറ്റ് വഴിയില്ലെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ പറഞ്ഞു. ഇതോടെ ലോക്ക് ഡൗൺ നീട്ടണമെന്ന നിലപാട് സ്വീകരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 11 ആയി. ഒൻപത് സംസ്ഥാനങ്ങളും കൂടി ഇതേ നിലപാട് സ്വീകരിച്ചേക്കും എന്നാണ് സൂചന. ലോക്ക് ഡൗൺ വിഷയത്തിൽ കേരളത്തിന്റെ നിലപാട് ഇന്നു ചേരുന്ന മന്ത്രിസഭായോ​ഗത്തിൽ തീരുമാനിക്കും.

ഭൂരിഭാ​ഗം സംസ്ഥാനങ്ങളും വിദ​ഗ്ദ്ധൻമാരും ലോക്ക് ഡൗൺ നീട്ടണമെന്ന നിർദേശമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ഈ നിലയിൽ സർക്കാർ ചർച്ചകളും ആലോചനകളും ശക്തമാക്കിയിട്ടുണ്ടെന്നും ഇന്നലെ ഉന്നത കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.