ന്യൂഡൽഹി: ഡൽഹിയിൽ ട്രാഫിക്ക് പൊലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. എ.എസ്.ഐയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന കോളനി അടച്ചു. ഇയാൾക്ക് എങ്ങനെയാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല. ഇയാളുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലേക്ക് മാക്കിയിട്ടുണ്ട്.
ഡൽഹിയിൽ 576പേർക്കാണ് ഇന്നലെവരെ കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ മലയാളികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിരിക്കുകയാണ്.