saudi-

സൗദി: ചെറുകിട വാണിജ്യ സ്ഥാപനങ്ങൾക്ക് മൂന്ന് വർഷത്തേക്ക് തൊഴിലാളി ലെവിയിൽ ഇളവ് നൽകാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. ഒമ്പതിൽ കുറവ് ജീവനക്കാരുള്ളതും സൗദി സ്ഥാപന ഉടമ കൂടി ജീവനക്കാരനുമായ സ്ഥാപനങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക.

ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷ്വറൻസിൽ രജിസ്റ്റർ ചെയ്ത സ്വദേശി സ്ഥാപന ളായിരിക്കണം. സ്ഥാപനത്തിലെ രണ്ട് വിദേശി ജീവനക്കാരുടെ ലെവിയിൽ മൂന്ന് വർഷത്തേക്ക് ഈ ഇളവ് ഉപയോഗപ്പെടുത്താൻ സാധിക്കും. സ്ഥാപന ഉടമയും മറ്റൊരു സ്വദേശി ജീവനക്കാരനും കമ്പനിയിലുണ്ടെങ്കിൽ നാല് വിദേശി ജീവനക്കാർക്ക് ലെവി ഇളവ് ലഭിക്കും. സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ വഴി ചേർന്ന മന്ത്രിസഭe യോഗമാണ് കൊവിഡ് പ്രതിസന്ധി നേരിട്ട് ബാധിച്ച പ്രധാന മേഖല എന്നുള്ള രീതിയിൽ ലെവി ഇളവിന് അനുവദിച്ചത്.