covid-19

ചെന്നൈ: ചെന്നൈയിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്ന സംശയം.രോഗം സ്ഥിരീകരിച്ചവർക്ക് രോഗം പകർന്നത് എവിടെനിന്നാണെന്ന് വ്യക്തമാകാത്തതാണ് സംശയത്തിന് കാരണം. ചെന്നൈയിൽ 61 സ്ഥലങ്ങൾ അണുബാധിത പ്രദേശമായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ അവശ്യസാധനങ്ങൾ വിൽക്കുന്നതിനും നിരോധനമുണ്ട്.

അതേസമയം ചെന്നൈയിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർമാരുടെ അമ്പതോളം സഹപ്രവർത്തകർ നിരീക്ഷണത്തിൽ. ഡോക്ടർമാരും നഴ്സുമാരും ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഒരു ന്യൂറോസർജൻ ഉൾപ്പെടെയുള്ള ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ചികിത്സിച്ച രോഗികളെ തിരിച്ചറിയാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ തമിഴ്നാട്ടിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ടുചെയ്തു. വെല്ലൂരിൽ ചികിത്സയിലായിരുന്നു 45 വയസുകാരനാണ് മരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. എങ്ങനെയാണ് രോഗം ബാധിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇയാളുടെ സഞ്ചാര പഥങ്ങളും വ്യക്തമല്ല.ഇന്നലെ വൈകിട്ടാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തൽ രോഗികളെ ചികിത്സിക്കാനുള്ള പ്രോട്ടോക്കോൾ പരിഷ്കരിക്കും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ-സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട സമിതി യോഗം ചേർന്നതായി ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ് അറിയിച്ചു