ന്യൂയോർക്ക്: കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അമേരിക്കൻ നടൻ ജെയ് ബെനഡിക്ട് അന്തരിച്ചു. 68 വയസായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ മാനേജ്മെന്റ് വൃത്തങ്ങൾ അറിയിച്ചു. ബാറ്റ്മാൻ ചിത്രമായ ' ദ ഡാർക്ക് നെറ്റ് റൈസസ് , ജെയിംസ് കാമറൂണിന്റെ ' ഏലിയൻസ് ' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.
നിരവധി ടെലിവിഷൻ സീരീസുകളിലും വേഷമിട്ടിട്ടുണ്ട്. നടി ഫോബീ ഷോൽഫീൽഡ് ഭാര്യയാണ്. വരുന്ന 11ന് 69ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണം.