ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ അമേരിക്കയ്ക്ക് നൽകാൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് മോദിയെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയത്. മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമായിരുന്നു ട്രംപിന്റെ വിശേഷണം.
മലമ്പനിയുടെ മരുന്നിന്റെ കയറ്റുമതി നിരോധനം പിൻവലിച്ചില്ലെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിരുന്നു. കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോസി ക്ലോറോക്വിൻ ആവശ്യമുണ്ടെന്നും ഇന്ത്യ ഈ മരുന്നുകൾ വിട്ടുതന്നില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.
ഈപ്രസ്താവന വന്ന് അല്പസമയം കഴിഞ്ഞഉടൻതന്നെ ഇന്ത്യ മരുന്നുകളുടെ കയറ്റുമതിയിലുള്ള നിയന്ത്രണം ഭാഗികമായി നീക്കിയിരുന്നു. ഈ നീക്കത്തെ സ്വാഗതം ചെയ്ത് സംസാരിക്കവെയാണ് ട്രംപ് മോദിയെ വാനോളം പുകഴ്ത്തിയത്.