pazhakiya-meen

വർക്കല: വർക്കലയിൽ വീണ്ടും പഴകിയ മത്സ്യം പിടികൂടി.ചെറുന്നിയൂർ പഞ്ചായത്തിലെ കട്ടിംഗിലെ മാർക്കറ്റിൽ നിന്നാണ് നൂറ് കിലോയോളം പഴകിയ മീൻ പിടിച്ചെടുത്തത്. ചെറുന്നിയൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം ജീവനക്കാരാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തിയത്. മേഖലയിൽ വ്യാപകമായി ചീഞ്ഞ മൽസ്യം വിൽക്കുന്നതായി പരാതി ഉയർന്നിരുന്നു.