director-siddique

കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുന്ന ആരോഗ്യമന്ത്രി കെ.കെ.ശെെലജയെ കേരളത്തിന്റെ ഫ്ളോറൻസ് നൈറ്റിംഗേൽ എന്ന് പുകഴ്ത്തി സംവിധായകൻ പ്രിയദർശൻ. 'കേരളത്തിലെ ഫ്ളോറൻസ് നൈറ്റിംഗേൽ! ശ്രീമതി. കെ.കെ. ശൈലജ ടീച്ചർ, പലർക്കും പ്രചോദനം. ഞങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമം വളരെ പ്രശംസനീയമാണ്'. പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചു.

ചൈനയിലെ മന്ത്രിസഭയിൽ ഒരു പിണറായി വിജയനോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കിൽ ലോകത്തിന് ഇന്ന് ഈ ദുരാവസ്ഥ വരില്ലായിരുന്നുവെന്ന് സംവിധായകൻ സിദ്ദിഖും ഫേസ്ബുക്കിൽ കുറിച്ചു.