വർക്കല: ജീവൻ രക്ഷാമരുന്നുകൾ രോഗികൾക്ക് വീടുകളിലെത്തിച്ച് അഗ്നിരക്ഷാസേന.പ്രിസ്ക്രിപ്ഷനുകൾ ശേഖരിച്ച് ആവശ്യക്കാർക്ക് വേണ്ട മരുന്നുകൾ വിവിധയിടങ്ങളിൽ നിന്ന് വാങ്ങി നൽകുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ കെ.വി.സുനിൽകുമാറിന്റെ നിർദ്ദേശത്തിൽ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ ഡി.രാജൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സാബു,സുജിത്ത്,ഷൈജുപുത്രൻ എന്നിവരാണ് മരുന്നുകൾ വീടുകളിലെത്തിച്ചത്.