me

ശ്രീനഗർ: ജമ്മു കശ്മീരിൽ വീട്ട്തടങ്കലിൽ കഴിയുന്ന പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിക്ക് മോചനമില്ല. പൊതുസുരക്ഷാ നിയമപ്രകാരം തടവ് തുടരുമെന്ന് ജമ്മു കശ്മീർ ഭരണകൂടം വ്യക്തമാക്കി. കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തുമാറ്റി രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതിനു പിന്നാലെയാണ് മുഫ്തി അടക്കമുള്ള നേതാക്കളെയും നിരവധി പ്രവർത്തകരെയും കരുതൽ തടവിലേക്ക് മാറ്റിയത്.

ഫെബ്രുവരി ആറിന് ഇവർക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി. നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള എന്നിവരെ മോചിപ്പിച്ചുവെങ്കിലും മെഹബൂബയുടെ തടവ് ജീവിതം തുടരുകയായിരുന്നു.