work-shop

തിരുവനന്തപുരം: വർക്ക് ഷോപ്പുകളും സ്പെയർ പാർട്സ് കടകളും തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർപുറപ്പെടുവിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. അടിയന്തര സ്വഭാവമുള്ള ജോലികൾ മാത്രമേ ചെയ്യാനാകൂ. ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിന് തടസമില്ല. ഇൻഷുറസ് ക്ലെയിമുമായി ബന്ധമില്ലാത്ത ചെറിയ പണികൾ ചെയ്യാൻ അനുവാദമില്ല.

വർക്ക് ഷോപ്പുകളെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 15 ജീവനക്കാരും അതിലധികവും ഉള്ളവർ കാറ്റഗറി എയിൽ. 8 മുതൽ 14 ജീവനക്കാരുള്ള സ്ഥാപനങ്ങൾ കാറ്റഗറി ബിയിൽ. മൂന്നു മുതൽ ഏഴു ജീവനക്കാർവരെയുള്ള സ്ഥാപനങ്ങൾ കാറ്റഗറി സിയിൽ. രണ്ടു ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ. എ കാറ്റഗറിയിലുള്ള സ്ഥാപനങ്ങളിൽ 8 ജീവനക്കാർക്കും, ബി കാറ്റഗറിയിൽ 5 ജീവനക്കാർക്കും, സി കാറ്റഗറിയിൽ 3 ജീവനക്കാർക്കും ഡി കാറ്റഗറിയിൽപ്പെട്ട സ്ഥാപനത്തിൽ ഒരു ജീവനക്കാരനും ജോലി ചെയ്യാനാണ് അനുവാദമുള്ളത്.