കല്ലമ്പലം:പള്ളിക്കൽ കല്ലമ്പലം മേഖലകളിൽ ഇറച്ചി കടകളിലും,ചില ഹോട്ടലുകളിലും അമിത വില ഈടാക്കുന്നതായി പരാതി. ചിക്കൻ വില പലകടകളിലും 130 മുതൽ 150 വരെ ഈടാക്കുന്നതായും തീരുന്നതനുസരിച്ച് ഉള്ളതിന് വിലകൂട്ടി വാങ്ങുന്നതായും കടുവയിൽ തോട്ടയ്ക്കാട് സ്വദേശി ഷാജഹാൻ,കടമ്പാട്ടുകോണം സുഹൈൽ,കല്ലമ്പലം സ്വദേശി വിനോദ്,പള്ളിക്കൽ സ്വദേശി ശ്യാംരാജ്,പൈവേലി സ്വദേശി രാജൻ എന്നിവർ അധികൃതർക്ക് പരാതി നൽകി.