തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളകൗമുദിയിൽ പ്രതിരോധ ഔഷധക്കിറ്റ് കൈമാറി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സി.ഡി.ലീന കിറ്റുകൾ കേരളകൗമുദി ഓൺലൈൻ ഹെഡ് ലതാ രാധാകൃഷ്ണന് കൈമാറി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ല പ്രസിഡന്റ് ഡോ.ആനന്ദ് .എസ്.എസ്, ജില്ല സെക്രട്ടറി ഡോ.അഭിലാഷ് എന്നിവരും സന്നിഹിതരായിരുന്നു. ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഫോണിലൂടെ വൈദ്യ സഹായവും നി‌‌‌ർദ്ദേശങ്ങളും അസോസിയേഷൻ നൽകുന്നുണ്ട്. ഇതിനായി ബന്ധപ്പെടേണ്ടത് ഡോ. ലീന (98476634671), ഡോ. അഭിലാഷ്.എൻ.എസ് (9562215577), ഡോ. രമ്യ .എസ്.എൻ (9746634671), ഡോ. മുഹമ്മദ് അനസ് (9388007007), ഡോ. മുഹമ്മദ് റാഫി (8547760573), ഡോ. ഗൗരി .എം (9497471016)