ഒമാൻ: മസ്ക്കറ്റിൽ കൊവിഡിന് ശമനമില്ല. 48 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യം കടുത്ത ആശങ്കയിലാണ്. ബുധനാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 419 ആയി ഉയർന്നിരിക്കകയാണ്. അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. ചൊവ്വാഴ്ച 67 പേരുടെ രോഗമാണ് ഭേദമായതെങ്കിൽ ഇന്ന് രോഗംഭേദമായവരുടെ എണ്ണം 72 ആയി. മരണം 2. ഇന്ന് രോഗം സ്ഥിരീകരിച്ച 48 ൽ 41 പേരും മസ്‌ക്കറ്റിലാണ്. ഇതോടെ മസ്‌കറ്റിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 334 ആയി.