മിഷിഗൺ: കൊവിഡ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിലെ പടിഞ്ഞാറെൻ സംസ്ഥാനമായ മിഷിഗണിൽ അടിയന്തരാവസ്ഥ ഏപ്രിൽ 30 വരെ നീട്ടി. ഏപ്രിൽ 7 ന് അടിയന്താവരസ്ഥ അവസാനിക്കേണ്ടിയിരുന്നു. എന്നാൽ രോഗശമനത്തിന് ഒരു കുറവുമില്ലാതായതോടെയാണ് ഗവർണർ വിറ്റ്മർ അടിയന്തരാവസ്ഥ നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. ജനങ്ങൾ താമസിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സ്ഥലമാണ് മിഷിഗൺ.
മിഷിഗൺ നിവാസികൾ നിർബന്ധമായും ഭവനങ്ങളിൽ കഴിയണമെന്നും യാതൊരു ഒത്തുചേരലുകളും അനുവദിക്കില്ലെന്നും അത്യാവശ്യങ്ങൾക്കായി പുറത്തുപോകുമ്പോൾ മാസ്‌കുകൾ ധരിക്കണമെന്നും ഗവർണർ വിറ്റ്മർ വ്യക്തമാക്കി.
ഫേമ മിഷിഗണിൽ 300 വെന്റിലേറ്ററുകളും ഒരു ലക്ഷത്തിലധികം സർജിക്കൽ മാസ്‌കുകളും രണ്ടു ലക്ഷത്തിലധികം കയ്യുറകളും ഫേസ് ഷീൽഡുകളും കൂടി വിതരണം ചെയ്തു.