നെയ്യാറ്റിൻകര:കൊവിഡ്- 19 രോഗവ്യാപനം തടയാൻ ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ ഉദിയൻകുളങ്ങരയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി അടിയന്തര സഹായവുമായി രംഗത്തിറങ്ങി. യൂണിറ്റിലെ 200-ലധികം വരുന്ന അംഗങ്ങളുടെ കുടുംബങ്ങൾക്ക് 10 കിലോ അരിയും,പൊലീസ് അധികാരികൾക്ക് കുടിവെള്ളവുംമാസ്കും സാനിറ്റൈസറും വിതരണം ചെയ്തു.പാറശാല പൊലീസ് ഇൻസ്പക്ടർ റോബർട്ട് ജോണി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻറ് എസ്.ശ്രീകുമാർ ,ജന.സെക്രട്ടറി എം.സജീവ്കുമാർ, ട്രഷറർ പി.എൻ.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.