നെയ്യാറ്റിൻകര :ലോക്ക് ഡൗണിൽ കഴിയുന്ന നിർദ്ധനരായവർക്ക് നെയ്യാറ്റിൻകര,കാട്ടാക്കട നെടുമങ്ങാട് താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചനുകൾക്ക് ഭക്ഷണ സാധനങ്ങളും പലവജ്ഞനവും വിതരണം ചെയ്തു.കമ്മ്യൂണിറ്റി കിച്ചനുവേണ്ടി നെയ്യാറ്റിൻകര രൂപത നടപ്പിലാക്കുന്ന ഓന്നാം ഘട്ടപദ്ധതിക്കാണ് തുടക്കം കുറിച്ചത്.അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ടി.ബീനക്ക് ഭക്ഷണ സാധനങ്ങൾ കൈമാറി ബിഷപ് പരിപാടി ഉദ്ഘാടനം ചെയ്യ്തു.രൂപത വികാരി ജനറൽ മോൺ. ജി ക്രിസ്തുദാസ്,ഫാ.വൈ.ക്രിസ്റ്റഫർ,ഫാ.സാബു വർഗീസ്,ഫാ.രാഹുൽലാൽ തുടങ്ങിയവർ പങ്കെടുത്തു.