തിരുവനന്തപുരം: കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത ഭാഷയിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായിക്ക് മുല്ലപ്പള്ളിയോടുള്ള കുന്നായ്‌മയും കുടിപ്പകയും എല്ലാവർക്കും അറിയാവുന്നതാണെന്നും ,.അതാര് വിചാരിച്ചാലും തീരുന്നതല്ലെന്നും

അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പറഞ്ഞു.

മാർക്‌സിസ്റ്റ് പാർട്ടിയുടെ തട്ടകത്തിൽ നിന്ന് എന്നും വിജയിച്ചു വന്നിട്ടുള്ള മുല്ലപ്പള്ളിയോടുള്ള കുടിപ്പക. ഈ സന്ദർഭത്തിൽ മുഖ്യമന്ത്രി പ്രകടിപ്പിക്കരുതായിരുന്നു. എത്ര ആക്ഷേപിച്ചാലും മുല്ലപ്പള്ളിയുടെ വ്യക്തിതത്വമോ,

കെ. പി. സി. സി പ്രസി‌ഡന്റിന്റെ ഔന്നിത്യമോ ഇല്ലാതാകില്ല. മുഖ്യമന്ത്രി തരംതാണ നിലവാരത്തിലേക്ക് പോകാതെ, കുറച്ചുകൂടി നിലവാരത്തിൽ സംസാരിക്കണമായിരുന്നു. മുമ്പും മുല്ലപ്പള്ളിയോട് മുഖ്യമന്ത്രി അസഹിഷ്‌ണുത പ്രകടിപ്പിച്ചിട്ടുണ്ട്. പാവപ്പെട്ട പ്രവാസികളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. സർക്കാരിന്റെ ചില തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് പ്രതിപക്ഷം ചെയ്തത്.

കാസർകോട് മെഡിക്കൽ കോളേജാശുപത്രിയെന്ന ആശയം യു. ഡി. എഫിന്റേതായിരുന്നു. സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ജനങ്ങൾക്ക് കൂടുതൽ ഉണ്ടാകണമെന്ന് കരുതിയാണ് ഓരോ ജില്ലയിലും മെഡിക്കൽ കോളേജെന്ന ആശയം കൊണ്ടുവന്നത്. പിന്നീട് ഇത് വേണ്ടെന്ന് വച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം- ചെന്നിത്തല പറഞ്ഞു.